സുബീഷ് സുധി നായകനാകുന്നു
Thursday 19 January 2023 12:04 AM IST
ചെറുതും വലുതുമായ നിരവധി വേഷങ്ങൾ അവതരിപ്പിച്ച സുബീഷ് സുധി നായകനാകുന്നു. നിസാം റാവുത്തറുടെ കഥയിൽ രഞ്ജിത് പൊതുവാൾ, രഞ്ജിത് ടി.വി എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലാൽജോസ് സംവിധാനം ചെയ്ത ക്ളാസ്‌മേറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് സുബീഷ് സുധി സിനിമയിൽ എത്തുന്നത്. ലാൽജോസിന്റെ ഒട്ടുമിക്ക ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ എത്തി 16വർഷം പിന്നിടുമ്പോൾ ജീവിതത്തിലെ പ്രധാന വഴിത്തിരിവിൽ സുബീഷ് സുധി എത്തിയതിന്റെ ആഹ്ളാദം ലാൽ ജോസ് സമൂഹമദ്ധ്യത്തിൽ പങ്കുവച്ചു. തട്ടത്തിൽ മറയത്ത്, അന്നയും റസൂലും, എന്ന് നിന്റെ മൊയ്‌തീൻ, ബി.ടെക്, ഓട്ടോറിക്ഷ, തട്ടിൻപുറത്ത് അച്യുതൻ, ഗാനഗന്ധർവൻ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.