ധ്യാനിന് അപർണ ദാസ് നായിക

Thursday 19 January 2023 1:08 AM IST

ലീഡ്- ജോയ് ഫുൾ എൻജോയ് നാളെ കോഴിക്കോട് ആരംഭിക്കും

ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​ൻ,​ ​ഇ​ന്ദ്ര​ൻ​സ്,​ ​അ​പ​ർ​ണ​ ​ദാ​സ് ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​അ​ഖി​ൽ​ ​കാ​വു​ങ്ങൽ ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ജോ​യ് ​ഫു​ൾ​ ​എ​ൻ​ജോ​യ് ​നാ​ളെ​ ​കോ​ഴി​ക്കോ​ട് ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​നും​ ​അ​പ​ർ​ണ​ ​ദാ​സും​ ​ആ​ദ്യ​മാ​യാ​ണ് ​ഒ​രു​മി​ക്കു​ന്ന​ത്.​ ​ഉ​ട​ൽ​ ​എ​ന്ന​ ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​ഇ​ന്ദ്ര​ൻ​സും​ ​ധ്യാ​നും​ ​വീ​ണ്ടും​ ​ഒ​രു​മി​ക്കു​ന്നു​ ​എ​ന്ന​താ​ണ് ​മ​റ്റൊ​രു​ ​പ്ര​ത്യ​ക​ത.​നി​ർ​മ്മ​ൽ​ ​പാ​ലാ​ഴി,​ ​ബി​ജു​ ​സോ​പാ​നം,​ ​ക​ലാ​ഭ​വ​ൻ​ ​ന​വാ​സ്,​ ​വി​ജ​യ​കൃ​ഷ്ണ​ൻ,​മീ​ര​ ​നാ​യ​ർ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ഏകതാ പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​അ​മ​ർ​ ​പ്രേം,​സു​ശീ​ൽ​ ​വാ​ഴ​പ്പി​ള്ളി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​റോ​ജോ​ ​തോ​മ​സ് ​നി​ർ​വ​ഹി​ക്കു​ന്നു. വ​സ്ത്രാ​ല​ങ്കാ​രം​-​സു​കേ​ഷ് ​താ​നൂ​ർ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​-​നി​ജി​ൽ​ ​ദി​വാ​ക​ര​ൻ,​മേ​ക്ക​പ്പ്-​ ​രാ​ജീ​വ് ​അ​ങ്ക​മാ​ലി, സ​ഹ​ ​നി​ർ​മ്മാ​ണം​-​ ​നൗ​ഫ​ൽ​ ​പു​ന​ത്തി​ൽ,​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​മാ​ർ​ ​-​ശ​ര​ത് ​കെ.​ ​എ​സ്,​ ​അ​നൂ​പ് ​ഇ,​ ​എ​ഡി​റ്റ​ർ​-​രാ​കേ​ഷ് ​അ​ശോ​ക,​സം​ഗീ​തം​-​ ​ഗി​രീ​ശ​ൻ​ ​എ.​ ​സി,​പി​ .​ആ​ർ​.ഒ​ ​എ​ .​എ​സ് ​ദി​നേ​ശ്.​അ​തേ​സ​മ​യം​ ​പേ​ര് ​കൊ​ണ്ട് ​വി​വാ​ദ​ത്തി​ലാ​യ​ ​ഹി​ഗ്വി​റ്റ​ ​ആ​ണ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​ധ്യാ​ൻ​ ​ചി​ത്രം.​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ടി​നൊ​പ്പം​ ​ധ്യാ​ൻ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ചി​ത്രം​ ​ന​വാ​ഗ​ത​നാ​യ​ ​ഹേ​മ​ന്ത് ​ജി.​നാ​യ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​പൊ​ലീ​സ് ​വേ​ഷ​മാ​ണ് ​ധ്യാ​ൻ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.