ശാർക്കര നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂൾസിൽ സിന്തറ്റിക് കോർട്ടുകളുടെ ഉദ്ഘാടനം
ചിറയിൻകീഴ്:ശാർക്കര നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂൾസിൽ 40 ലക്ഷം രൂപ ചെലവിൽ പുതുതായി നിർമ്മിച്ച സിന്തറ്റിക് കോർട്ടുകളുടെ ഉദ്ഘാടനം മന്ത്രി വി.അബ്ദുറഹ്മാൻ ഓൺലൈനിലൂടെ നിർവഹിച്ചു.നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂൾസിൽ നിന്ന് കായിക മികവിലൂടെ വിവിധ സർക്കാർ വകുപ്പുകളിൽ നേരിട്ട് നിയമനം ലഭിച്ച കായിക പ്രതിഭകളായ വിദ്യാർത്ഥികൾക്ക് മാതൃ വിദ്യാലയത്തിന്റെ ആദരം നൽകി.വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ഷെയ്ക് പരീത് ഐ.എ.എസ് ,കെ.പി.എസ്.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം, അഡ്വ.എ.ഷൈലജാബീഗം,ജയശ്രീ, പി.മുരളി,ആർ.സുഭാഷ്, തോട്ടയ്ക്കാട് ശശി, ഗിരി ആരാധ്യ, കടകം സതീശൻ,അഖിൽ അഴൂർ, വ്യാസൻ, അഴൂർ വിജയൻ തുടങ്ങിയവർ പങ്കെടുത്തു. സ്‌കൂൾ മാനേജർ പി.സുഭാഷ് ചന്ദ്രൻ സ്വാഗതവും പ്രിൻസിപ്പൽ ടി.മിനി നന്ദിയും പറഞ്ഞു. വാർഷികാഘോഷങ്ങളുടെ ഭാഗമായി 19ന് ഉച്ചയ്ക്ക് 2.20ന് നടക്കുന്ന സ്‌നേഹസംഗമം ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി ഭദ്രദീപം തെളിക്കും. തുടർന്ന് നടക്കുന്ന സമ്മേളനം എ.എ. റഹീം എം.പി ഉദ്ഘാടനം ചെയ്യും. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ.പി.സി അദ്ധ്യക്ഷത വഹിക്കും. 20ന് വൈകിട്ട് 5.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം വി.ജോയി എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും പി.ടി.എ പ്രസിഡന്റ് ബി. സതീഷ് അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ ഒ.എസ്. അംബിക എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.