പുതിയ സംരംഭവുമായി നമിത പ്രമോദ്, താരസുന്ദരികൾ ഒന്നിച്ച് ഉദ്ഘാടനം ചെയ്തു; തിരിതെളിച്ച് മിനാക്ഷി ദിലീപ്, വീഡിയോ

Wednesday 18 January 2023 8:08 PM IST

പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് നടി നമിത പ്രമോദ്. താരത്തിന്റെ പനമ്പള്ളി നഗറിലുള്ള പുതിയ കഫേയുടെ ഉദ്ഘാടന ദിവസമായിരുന്നു ഇന്ന്. 'സമ്മർ ടൗൺ കഫേ' എന്ന് പേരിട്ടിരിക്കുന്ന ഷോപ്പിന്റെ ഉദ്ഘാടനത്തിന് നിരവധി താരങ്ങൾ എത്തിയിരുന്നു. അനു സിത്താര, അപർണ ബാലമുരളി, രജിഷ വിജയൻ, മിയ എന്നിവരോടൊപ്പം മിനാക്ഷി ദിലീപും പരിപാടിയിൽ പങ്കെടുത്തു. നാദിർഷയുടെ മക്കളായ ആയിഷ, ഖദീജ എന്നിവർക്കൊപ്പമാണ് മീനാക്ഷി ദിലീപ് എത്തിയത്. പരിപാടിയിൽ മിനാക്ഷി തിരി തെളിച്ചു.

അനു സിത്താര, അപർണ ബാലമുരളി, രജിഷ വിജയൻ, മിയ, നമിത എന്നിവ ചേർന്നാണ് ഷോപ്പ് ഉദ്ഘാടനം ചെയ്തത്. 'സുഖപ്രദമായ വിന്റേജ് കഫേ ആണിതെന്നും ഭക്ഷണവും അന്തരീക്ഷവും എന്നെപ്പോലെ തന്നെ നിങ്ങൾക്കും ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്ന്' ഉദ്ഘാടനവേളയിൽ നമിത പറഞ്ഞു.

2011ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത 'ട്രാഫിക്ക്' എന്ന സിനിമയിലൂടെയാണ് നമിത അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്. ജയസൂര്യ നായകനായ ഈശോയിലാണ് നമിത പ്രമോദ് ഒടുവിൽ അഭിനയിച്ചത്. ചിത്രം ഒടിടി റിലീസായിരുന്നു. ​ര​ജ​നീ,​ ​എ​തി​രെ,​ ​എ.​ ​ര​ഞ്ജി​ത് ​സി​നി​മ,​ഇ​ര​വ് ​എ​ന്നി​വ​യാ​ണ് ​ന​മി​ത​യു​ടേ​താ​യി​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ങ്ങ​ൾ.