ടെക്നോപാർക്കിൽ ചലച്ചിത്രമേള 21ന്

Thursday 19 January 2023 3:40 AM IST

തിരുവനന്തപുരം: ടെക്നോപാർക്കിൽ പതിനൊന്നാമത് ചലച്ചിത്രമേള 21ന് നടക്കും.പാർക്ക് സെന്ററിലെ ട്രാവൻകൂർ ഹാളിൽ നടക്കുന്ന മേളയിൽ ഐ.ടി പ്രൊഫഷണലുകൾ സംവിധാനം ചെയ്ത 20 ചിത്രങ്ങൾ മത്സരിക്കും.കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഫിലിം ക്യൂറേറ്ററായിരുന്ന ദീപിക സുശീലൻ ചെയർപേഴ്സണായുള്ള ജൂറിയാണ് ചിത്രങ്ങൾ വിലയിരുത്തുക. സംവിധായകൻ ഡോൺ പാലത്തറ, സിനിമ നിരൂപക ഷീബ കുര്യൻ എന്നിവരാണ് ജൂറി അംഗങ്ങൾ. സമാപനചടങ്ങിൽ ശ്രീകുമാരൻതമ്പി മുഖ്യാതിഥിയായിരിക്കും.ഫിലിം ഫെസ്റ്റിവൽ രക്ഷാധികാരി നിരൂപകൻ എം.എഫ്.തോമസ് പങ്കെടുക്കും.ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവിടങ്ങളിലെയും അനുബന്ധ സാറ്റലൈറ്റ് പാർക്കുകളിലെയും ജീവനക്കാർക്ക് പുറമേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഐ.ടി ജീവനക്കാരും മേളയിൽ പങ്കെടുക്കും.സൗജന്യ രജിസ്ട്രേഷൻ ആരംഭിച്ചു. ഇതിനായി http://sulr.li/elktk. എന്ന വെബ്സൈറ്റ് സന്ദർശിക്കണം.ഫോൺ. 9745889192 (മുഹമ്മദ് അനീഷ്).