ഐ.ടി.ഐയിൽ തൊഴിൽ മേള
Wednesday 18 January 2023 9:59 PM IST
കണ്ണൂർ: ഐ.ടി.ഐ പഠിതാക്കൾക്ക് തൊഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ തൊഴിൽ മേള ''സ്‌പെക്ട്രം 2023 നാളെ 9 മുതൽ കണ്ണൂർ ഗവ.ഐ.ടി.ഐയിൽ നടക്കും.രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഇന്ന് രാവിലെ 10 മുതൽ ഐ.ടി.ഐയിൽ എത്തി രജിസ്റ്റർ ചെയ്യാം. നോളജ് മിഷൻ കേരള വെബ്‌സൈറ്റ് വഴിയും ഡി.ഡബ്ല്യു.എം.എസ് ആപ്പ് വഴിയും രജിസ്റ്റർ ചെയ്യാം. നാളെ സ്‌പോട്ട് രജിസ്‌ട്രേഷനുമുണ്ടാകും. കഴിഞ്ഞ വർഷം നടത്തിയ തൊഴിൽ മേളയിലൂടെ 696 കുട്ടികൾക്ക് പ്ലേസ്‌മെന്റ് ലഭിച്ചിരുന്നു. ജില്ലയിലെ പത്ത് സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ നിന്ന് പഠിച്ചിറങ്ങിയ ട്രെയിനികൾക്ക് പ്രയോജനം ലഭിക്കും.വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ ടി.മനോജ് കുമാർ, മധുസൂദനൻ, എം.പവിത്രൻ, എ.പി നൗഷാദ് പങ്കെടുത്തു.ഫോൺ: 8089238825, 04972835183.