വർക്കല ബ്ലോക്ക് പഞ്ചായത്ത് ക്ഷീര കർഷക സംഗമം
കല്ലമ്പലം : സംസ്ഥാനത്ത് മൊബൈൽ വെറ്ററിനറി ക്ലിനിക്കുകളുടെ സേവനം ഊർജ്ജിതമാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. വർക്കല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ക്ഷീര കർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏറ്റവും കൂടുതൽ പാൽ സംഭരിച്ച ക്ഷീര കർഷക സംഘത്തിനുള്ള പുരസ്കാരം ചെമ്മരുതി ക്ഷീര സംഘത്തിന് മന്ത്രി സമ്മാനിച്ചു. വർക്കല ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, പഞ്ചായത്തുകൾ എന്നിവയുടെ നേതൃത്വത്തിൽ ഒറ്റൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിലായിരുന്നു പരിപാടി. കന്നുകാലി പ്രദർശനം, ക്ഷീര വികസന സെമിനാർ, ഡെയറി എക്സിബിഷൻ, ക്ഷീര കർഷകരെ ആദരിക്കൽ,അവാർഡ് വിതരണം എന്നിവ നടന്നു. ഒറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ബീന അദ്ധ്യക്ഷത വഹിച്ചു.ക്ഷീരകർഷക ക്ഷേമ ബോർഡ് ചെയർമാൻ കെ.എം ലാജി, ജില്ലാ പഞ്ചായത്ത് അംഗം വി.പ്രിയദർശിനി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ,ഗീതാ നസീർ,വി.എസ്.പത്മകുമാർ,ലെനിൻ രാജ്,എൻ. ജയപ്രകാശ്,എ.നഹാസ് എന്നിവർ സംസാരിച്ചു.