വ്യാപാരി ടവർ ഉദ്ഘാടനം 21ന്
കണ്ണൂർ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി പാറക്കണ്ടിയിൽ പണികഴിപ്പിച്ച ബഹുനില കെട്ടിടം 'വ്യാപാരി ടവർ' 21ന് 10.30ന് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ടി.നസറുദ്ദീന്റെ സ്മരണക്കായി ജില്ലാ കമ്മിറ്റി പണികഴിപ്പിച്ച നസറുദ്ദീൻ സ്മാരക ഓഡിറ്റോറിയം സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ, മേയർ, അഡ്വ.ടി.ഒ മോഹനൻ, ജനപ്രതിനിധികൾ പങ്കെടുക്കും. 32,000 സ്‌ക്വയർ ഫീറ്റിൽ വ്യാപാരത്തിനും വ്യക്തികൾക്ക് താമസിക്കാനുള്ള മുറികളോടും കൂടിയതാണ് നാല് നില കെട്ടിടം.ഏകോപന സമിതി ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന ആശ്രയ പദ്ധതിയിൽ അംഗമായിരിക്കെ അപകടത്തിൽ മരിച്ച കുടിയാൻമല യൂണിറ്റിലെ സാബു നമ്പുടാകത്തിന്റെ അവകാശികൾക്ക് പതിനൊന്നര ലക്ഷം രൂപ ധനസഹായം കൈമാറും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി, ജന.സെക്രട്ടറി പുനത്തിൽ ബാഷിത്ത്, സി.സി വർഗീസ്, രാജൻ തീയ്യറേത്ത്, സുധാകരൻ, താജ് ജേക്കബ് പങ്കെടുത്തു.