നാടകോത്സവം ഇന്നുമുതൽ

Wednesday 18 January 2023 10:14 PM IST

വെള്ളിക്കോത്ത്: വെള്ളിക്കോത്ത് അഴീക്കോടൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നാടകോത്സവം ഇന്ന് തുടങ്ങും. ഇതിന് മുന്നോടിയായി സംഘടിപ്പിച്ച കുരുത്തോല കളരി മുൻ ജില്ലാ പഞ്ചായത്ത് അംഗം എം.കെ.കേളു പണിക്കർ ഉദ്ഘാടനം ചെയ്തു. ആലിങ്കാൽ ദമോദരൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി.അജേഷ് സ്വാഗതം പറഞ്ഞു. കുരുത്തോല നിർമ്മിതികൾ ഉണ്ടാക്കുന്നതിന് അമ്പു മടിക്കൈ, ജയേഷ് കൂലോത്ത് വളപ്പ്, എം. ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. കുരുത്തോല കൊണ്ടുള്ള തൊപ്പികൾ, കൂട്ടകൾ ബൊക്കെകൾ, പമ്പരം, മത്സ്യ രൂപങ്ങൾ, മറ്റു നിരവധി ഓലകൊണ്ടുള്ള അലങ്കാര രൂപങ്ങൾ എന്നിവ നിർമ്മിതി കാണികളിൽ അത്ഭുതമുള്ളവാക്കി. മടിക്കൈ കുഞ്ഞികൃഷ്ണനും സംഘവും അവതരിപ്പിച്ച നാടൻ പാട്ടും പ്രൊഫഷണൽ നാടകോത്സവത്തിന്റെ പ്രചരണാർത്ഥം അരങ്ങേറി.