സ്നേഹസദസ്

Wednesday 18 January 2023 10:17 PM IST

പാനൂർ: ജനമൈത്രി പൊലീസ്,​ സീനിയർ സിറ്റിസൺ മൊകേരി യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ സ്നേഹ സദസ്സ് സംഘടിപ്പിച്ചു. വയോജനങ്ങളുടെ സാമൂഹിക ഉന്നമനത്തിന് ജനമൈത്രി പോലീസ്, ത്രിതല പഞ്ചായത്തുകൾ സർക്കാർ ഏജൻസികൾ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ,​ വയോജനങ്ങൾക്ക് സമൂഹത്തിൽ ലഭിക്കേണ്ട പരിഗണന,​ സഹായങ്ങൾ എന്നിവ പൊതുസമൂഹവും സർക്കാരും പരിഗണിക്കപ്പെടണമെന്ന് സ്നേഹസദസ്സ് ആവശ്യപ്പെട്ടു. മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി.വത്സൻ ഉദ്ഘാടനം ചെയ്തു.കെ.വൃജ്നാഥ് "വയോജനങ്ങളും നിയമപരിരക്ഷയും" എന്ന വിഷയം അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാജശ്രീ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി.റഫീഖ്,​ പഞ്ചായത്ത് അംഗങ്ങളായ എൻ.കെ.തങ്കം ,​ കെ.സജിലത,​ എ.സി ഉബൈദ്,​ പ്രസന്ന ദേവരാജ് . നീഷ്മ,​ ഷിജിന പ്രമോദ്,​ എൻ.കൃഷ്ണൻകുട്ടി,​കെ.എം.സുജോയ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement