'അശ്വമേധം' കാമ്പയിൻ

Thursday 19 January 2023 12:26 AM IST
'അശ്വമേധം' കാമ്പയിൻ

ആലപ്പുഴ: അശ്വമേധം- കുഷ്ഠരോഗ നിർണയ തുടർനിരീക്ഷണ പരിപാടിയുടെ അഞ്ചാം ഘട്ട ജില്ലാതല ഉദ്ഘാടനവും ഭവന സന്ദർശനവും ചെട്ടികാട് ആർ.എച്ച്.ടി.സിയിൽ അര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ നിർവഹിച്ചു. 31വരെയാണ് അശ്വമേധം കാമ്പയിൻ. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞുമോൾ ഷാജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലയിലെ മുഴുവൻ വീടുകളും ആരോഗ്യ പ്രവർത്തകർ സന്ദർശിച്ച്, കുഷ്ഠരോഗത്തിന് സമാനമായ ലക്ഷണമുള്ളവരെ കണ്ടെത്തി ആവശ്യമായ നിർദേശങ്ങൾ നൽകും. രോഗികൾക്ക് തുടർ ചികിത്സയും ഉറപ്പാക്കും. ഭവന സന്ദർശനത്തിനായി 6,102 സന്നദ്ധ സേവകരെയും സജ്ജമാക്കിയിട്ടുണ്ട്. 611 സൂപ്പർവൈസർമാർ ഉൾപ്പെടെയാണിത്. ചടങ്ങിൽ മാരാരിക്കുളം തെക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻിംഗ് കമ്മിറ്റി ചെയർമാൻ പി.ജെ.ഇമ്മാനുവൽ, പഞ്ചായത്ത് അംഗം ലളിത വിദ്യാധരൻ, ജില്ല ലെപ്രസി ഓഫിസർ ഡോ. അനു വർഗീസ്, ആർ.എച്ച്.ടി.സി. ചെട്ടികാട് മെഡിക്കൽ ഓഫിസർ ഡോ.എൽ.അർച്ചന, ഹെൽത്ത് സൂപ്പർവൈസർ വൈ.സാദിക്ക്, അസി. ലെപ്രസി ഓഫിസർമാരായ ബേബി തോമസ്, മോഹനൻ പിള്ള, ഹെൽത്ത് ഇൻസ്പെക്ടർ ഹരിലാൽ തുടങ്ങിയവർ പങ്കെടുത്തു.