6 നഗരസഭകളിലും മാലിന്യ നിർമ്മാർജനത്തിന് പദ്ധതി

Thursday 19 January 2023 12:28 AM IST
waste

ആലപ്പുഴ : ജില്ലയിലെ ആറ് നഗരസഭകളിൽ മാലിന്യ നിർമ്മാർജനത്തിന് പ്രത്യേക പദ്ധതികൾ നടപ്പാക്കാൻ ജില്ല ആസൂത്രണ സമിതി യോഗത്തിൽ തീരുമാനം. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ കീഴിൽ ചെങ്ങന്നൂർ, ചേർത്തല, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ആലപ്പുഴ എന്നീ നഗരസഭകളിൽ നടപ്പാക്കുന്ന പദ്ധതികൾക്കാണ് അംഗീകാരം.

മുട്ടാർ, ഭരണിക്കാവ്, കൃഷ്ണപുരം, രാമങ്കരി, വെൺമണി, ചേപ്പാട്, തകഴി, കോടംതുരുത്ത്, വീയപുരം, നെടുമുടി, അമ്പലപ്പുഴ വടക്ക്, എഴുപുന്ന, ദേവികുളങ്ങര, കുമാരപുരം, മുതുകുളം, കാർത്തികപ്പള്ളി, കണ്ടല്ലൂർ, മുഹമ്മ, ബുധനൂർ, വെളിയനാട്, പട്ടണക്കാട്, പള്ളിപ്പാട്, കരുവാറ്റ, കഞ്ഞിക്കുഴി, തണ്ണീർമുക്കം, കാവാലം, അമ്പലപ്പുഴ തെക്ക്, പുറക്കാട്, തുറവൂർ, ചെന്നിത്തല തൃപ്പെരുംതുറ, നൂറനാട്, പുന്നപ്ര, ആല, ചുനക്കര, ചെട്ടികുളങ്ങര, എടത്വ, അരൂക്കുറ്റി, വള്ളികുന്നം, മുളക്കുഴ, അരൂർ, പുളിങ്കുന്ന്, ചമ്പക്കുളം, തിരുവൻവണ്ടൂർ, മാരാരിക്കുളം തെക്ക്, വയലാർ, പാണാവള്ളി എന്നീ ഗ്രാമപഞ്ചായത്തുകളുടെയും, മാവേലിക്കര, ചെങ്ങന്നൂർ നഗരസഭകളുടെയും പട്ടണക്കാട്, വെളിയനാട്, മാവേലിക്കര, മുതുകുളം, കഞ്ഞിക്കുഴി, ആര്യാട് എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെയും വിവിധ പദ്ധതികൾക്കും യോഗം അംഗീകാരം നൽകി.

പട്ടികജാതി -പട്ടികവർഗ പദ്ധതികൾ വിപുലമാക്കാൻ നഗരസഭകൾക്ക് യോഗം നിർദേശം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു .