താലൂക്ക് നിക്ഷേപക സംഗമം
Thursday 19 January 2023 12:34 AM IST
ആലപ്പുഴ: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും അമ്പലപ്പുഴ താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ അമ്പലപ്പുഴ താലൂക്ക് പരിധിയിലുള്ള നവ സംരംഭകർക്കായി താലൂക്ക് തല നിക്ഷേപക സംഗമം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. എസ്. ശിവകുമാർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആർ.വിനീത, മാനേജർ കെ.അഭിലാഷ്, താലൂക്ക് വ്യവസായ ഓഫീസർ ടി.ടോണി, നഗരസഭ വ്യവസായ വികസന ഓഫീസർ ദിലീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു.