ബെഡ് ഷീറ്റ് വിതരണം
Thursday 19 January 2023 12:37 AM IST
ആലപ്പുഴ: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ഇന്നർ വീൽ ക്ലബ് ഒഫ് ആലപ്പുഴയുടെ ആഭിമുഖ്യത്തിൽ ചെമ്പുംപുറം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ പാലിയേറ്റീവ് രോഗികൾക്കായി ബെഡ് ഷീറ്റുകൾ വിതരണം ചെയ്തു. ഇന്നർ വീൽ ക്ലബ് പ്രസിഡന്റ് ഡോ. നിമ്മി അലക്‌സാണ്ടർ, സെക്രട്ടറി ബിജി എം.നായർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥൻ, വൈസ് പ്രസിഡന്റ് വർഗീസ് ജോസഫ് വലിയാക്കൽ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.സിന്ധു ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്തംഗം ഗോകുൽ ഷാജി, ഹെൽത്ത് സൂപ്പർ വൈസർ ബിജു ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.