ഹരിതകർമ്മ സേനയ്ക്ക് പരിശീലനം

Thursday 19 January 2023 1:42 AM IST

പൂച്ചാക്കൽ : പെരുമ്പളം പഞ്ചായത്തിൽ എൽ.ഇ.ഡി. ബൾബുകൾ നിർമ്മിക്കുന്നതിനും കേടായവ പുനരുപയോഗത്തിന് തയ്യാറാക്കാനും ഹരിത കർമ്മസേനക്ക് പരിശീലനം നൽകുന്ന പദ്ധതി പ്രസിഡന്റ് അഡ്വ.വി.വി. ആശ ഉദ്ഘാടനം ചെയ്തു. 2022-2023 സാമ്പത്തിക വർഷത്തെ കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻഡ് വിനിയോഗിച്ചാണ് പരിശീലനം. പെരുമ്പളം ബ്രാൻഡിൽ എൽ.ഇ.ഡി. ബൾബുകൾ വിപണിയിൽ എത്തിക്കാൻ പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്. ചടങ്ങിൽ വെെസ് പ്രസിഡന്റ്‌ ദിനീഷ് ദാസ് അദ്ധ്യക്ഷനായി പഞ്ചായത്ത് അംഗം യു. ഉമേഷ്‌ സ്വാഗതം പറഞ്ഞു. തിരുത്തിക്കര റൂറൽ സയൻസ് ആൻഡ്‌ ടെക്നോളജി സെന്ററാണ് പരിശീലനം നൽകുന്നത്. സെന്റർ ഡയറക്ടർ തങ്കച്ചൻ , ഗ്രാമ സേവകൻ അരുൺ എന്നിവർ സംസാരിച്ചു.