മേഖലാ സമ്മേളനം
Thursday 19 January 2023 1:46 AM IST
കായംകുളം: റെഫ്രിജറേഷൻ എയർകണ്ടീഷൻ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കി മിനിമം വേതനം നടപ്പാക്കാൻ പരിശ്രമിക്കുമെന്ന് സി.ആർ.മഹേഷ് എം.എൽ.എ പറഞ്ഞു. ഹീറ്റിംഗ് വെന്റിലേഷൻ എയർകണ്ടീഷൻ റഫ്രിജറേഷൻ എൻജിനീയേഴ്സ് അസോസിയേഷൻ കായംകുളം മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് റെജി പൊന്നൂരേത്ത് ഐ.ഡി കാർഡ് വിതരണം നടത്തി. ജില്ലാ സെക്രട്ടറി ഹരികുമാർ,എ.ടി ശശി,ബസുലാൽ,സുധീർ കറുകത്തറ,ഫ്രാൻസിസ്,സിബിച്ചൻ,രാജു,ഹരികുമാർ ചെങ്ങന്നൂർ,സത്താർ എന്നിവർ സംസാരിച്ചു,. ഭാരവാഹികൾ: മുഹമ്മദ് അലി (പ്രസിഡന്റ്), ഷിബു ജോർജ്ജ് (വൈസ് പ്രസിഡന്റ്), സുധീർ കറുകത്തറ (സെക്രട്ടറി).