കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

Thursday 19 January 2023 12:50 AM IST

കോട്ടയം: ഈരാറ്റുപേട്ട സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോഓർഡിനേറ്റർ കെ.ജെ. പ്രസാദ്, ഈരാറ്റുപേട്ട ബി.ആർ.സി പ്രോജക്ട് ഓഫീസർ ബിൻസ് ജോസഫ്, പ്രിൻസിപ്പൽ ടി.എസ്. ഷൈജു, അദ്ധ്യാപിക ഷെറിൻ സി. ദാസ്, പി.ടി.എ പ്രസിഡന്റ് അനസ് പാറയിൽ എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. പുതുതലമുറയ്ക്ക് കാലാവസ്ഥയുടെ വ്യതിയാനങ്ങൾ സംബന്ധിച്ച അവബോധമുണ്ടാക്കുന്നതിനും പ്രകൃതി സംരക്ഷണത്തെക്കുറിച്ച് അറിവ് നൽകുന്നതിനുമായാണ് വിദ്യാലയങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്.