കടുപ്പിച്ച് സി.പി.എം,ഒപ്പം സി.പി.ഐയും: ആർക്കും ചെയർമാനാകാമെന്ന് ജോസ്

Thursday 19 January 2023 12:53 AM IST

കോ​ട്ട​യം​:​ ​പാ​ലാ​ ​ന​ഗ​ര​സ​ഭാ​ ​ചെ​യ​ർ​മാ​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഇ​ട​തു​ ​മു​ന്ന​ണി​യിലെ​ ​ഭി​ന്ന​ത​യെ​ന്ന​ ​ത​ര​ത്തി​ൽ​ ​കേ​ര​ളാ​കോ​ൺ​ഗ്ര​സ് ​എം​ ​വ​ഷ​ളാ​ക്കി​യ​തി​ൽ​ ​സി.​പി.​എം​ ​അ​തൃ​പ്തി​ ​ക​ടു​പ്പി​ച്ച​തോ​ടെ​ ​ജോ​സ് ​കെ.​ ​മാ​ണി​ ​വി​ഭാ​ഗം​ ​അ​യ​ഞ്ഞു.​ ​ബി​നു​ ​പു​ളി​ക്ക​ക്ക​ണ്ടത്തെ​ ​വേണ്ടെന്ന് പറഞ്ഞിരുന്ന കേരളാ കോൺഗ്രസ് സി.​പി.​എ​മ്മി​ൽ നിന്ന് ആ​ര് ​വ​ന്നാ​ലും​ ​കു​ഴ​പ്പ​മി​ല്ലെ​ന്ന​ ​നി​ല​പാ​ടി​ലാ​ണിപ്പോൾ.​ ​ഇ​തോ​ടെ​ ​ബി​നു​ ​ചെ​യ​ർ​മാ​നാ​കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ലെ​ന്ന​ ​സ്ഥി​തി​യാ​യി. ബി​നു​വി​നു​ ​പ​ക​രം​ ​സി.​പി.​എം​ ​സ്വ​ത​ന്ത്ര​യെ​ ​ചെ​യ​ർപേഴ്സണാക്കാൻ ​ഇ​രു​ ​പാ​ർ​ട്ടി​ക​ളും​ ​ത​മ്മി​ലു​ണ്ടാ​യ​ ​'​ധാ​ര​ണ​യു​ടെ​"​ ​ഭാ​ഗ​മാ​ണോ​ ​ഇ​തെ​ന്നും​ ​സം​ശ​യ​മു​ണ്ട്.​ ​പാ​ലാ​ ​ന​ഗ​ര​സ​ഭാ​ ​കൗ​ൺ​സി​ലി​നി​ടെ​ ​ബി​നു​ ​കേ​ര​ളാ​കോ​ൺ​ഗ്ര​സ് ​അം​ഗ​ത്തെ​ ​മ​ർ​ദ്ദി​ക്കു​ന്ന​ ​പ​ഴ​യ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ഇ​ന്ന​ലെ​യും​ ​പു​റ​ത്തി​റ​ങ്ങി.​ ​ഇ​തി​ന് ​പി​ന്നി​ൽ​ ​കേ​ര​ളാ​ ​കോ​ൺ​ഗ്ര​സാ​ണെ​ന്ന​ ​ആ​രോ​പ​ണ​വും​ ​ശ​ക്ത​മാ​യി. ജോ​സി​ന്റെ​ ​സ​മ്മ​ർ​ദ്ദ​ത്തി​ന് ​വ​ഴ​ങ്ങ​രു​തെ​ന്നും​ ​ബി​നു​വി​നെ​ ​ചെ​യ​ർ​മാ​നാ​ക്ക​ണ​മെ​ന്നു​മാ​ണ് ​സി.​പി.​എം​ ​ഏ​രി​യ​ ​ക​മ്മി​റ്റി​യു​ടെ​ ​നി​ല​പാ​ട്.​ ​എ​ന്നാ​ൽ​ ​​പ്ര​ശ്നം​ ​ര​മ്യ​മാ​യി​ ​പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ക്ക് ​ന​ൽ​കി​യ​ ​നി​ർ​ദ്ദേ​ശ​മെ​ന്നും​ ​സൂ​ച​ന​യു​ണ്ട്. എ​ന്നാ​ൽ​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​സ്ഥാ​ന​ങ്ങ​ൾ​ ​പ​ങ്ക​വെ​ക്കു​ന്ന​തി​ൽ​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​എം​ ​വി​ല​പേ​ശ​ൽ​ ​തു​ട​രു​ന്ന​ത് ​ഇ​ട​തു​ ​മു​ന്ന​ണി​ ​ഘ​ട​ക​ ​ക​ക്ഷി​ക​ൾ​ക്കി​ട​യി​ൽ​ ​ആ​ദ്യ​ ​സം​ഭ​വ​മാ​ണെ​ന്ന് ​സി.​പി.​ഐ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​ ​വി.​ബി.​ ​ബി​നു​ ​കു​റ്റ​പ്പെ​ടു​ത്തി.

പാലാ നഗരസഭ

 ആകെ സീറ്റ്-26

 എൽ.ഡി.എഫ്- 17

 കേരളാകോൺഗ്രസ് എം- 10

 സി.പി.എം- 1

 സി.പി.എം സ്വതന്ത്രർ- 5

 സി.പി.ഐ- 1

 യു.ഡി.എഫ്- 9

 കോൺഗ്രസ്- 5

 കേരളാ കോൺഗ്രസ് ജോസഫ്- 3

 യു.ഡി.എഫ് സ്വതന്ത്രൻ- 1