വനിതാ ഫോറം ശില്പശാല
Thursday 19 January 2023 12:53 AM IST
അമ്പലപ്പുഴ : കേരളത്തിലെ എയ്ഡഡ് പ്രൈമറി അദ്ധ്യാപകരുടെ ഏക സംഘടനയായ കെ.പി.പി.എച്ച്.എയുടെ വനിതാ ഫോറത്തിന്റെ ദിദ്വിന ശില്പശാല ധ്വനി 2023 പി.കെ.മേദിനി ഉദ്ഘാടനം ചെയ്തു. അഡ്വ.ഷാനിമോൾ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ചെയർപേഴ്സൺ കെ.പി.റംലത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കൃഷ്ണപ്രസാദ്, സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ ,സംസ്ഥാന വൈസ് പ്രസിഡന്റ് അജി സ്കറിയ, എസ്.നാഗദാസ്, കൊച്ചുത്രേസ്യാമ്മ ജോസഫ്, ആർ .രാധാകൃഷ്ണ പൈ, പി എസ്.ശിവശ്രീ, വി.എസ്.ജാക്സൺ, സ്വപ്ന എസ് എന്നിവർ സംസാരിച്ചു. ജയ്മോൾ മാത്യു സ്വാഗതവും കെ.കെ.അജിത് കുമാരി നന്ദിയും പറഞ്ഞു.