മോഷണ കേസ് പ്രതി അറസ്റ്റിൽ

Thursday 19 January 2023 12:57 AM IST

മുണ്ടക്കയം: അയൽവാസിയുടെ വീട്ടിൽ മോഷണം നടത്തിയ കേസിൽ പുലിക്കുന്ന് കരിനിലം ചേർക്കോണിൽ ബിനോയിയെ (44) മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കഴിഞ്ഞമാസമാണ് ആളില്ലാതിരുന്ന അയൽവാസിയുടെ വീട്ടിൽ നിന്ന് കമ്മലുകൾ, മോതിരം, വള, മൂക്കുത്തി തുടങ്ങി 80,000 രൂപയുടെ സ്വർണാഭരണങ്ങളടങ്ങിയ ബാഗ് മോഷ്ടിച്ചത്. മോഷ്ടിച്ച സ്വർണം വിറ്റ് പുതിയ മാല വാങ്ങിയതായി ഇയാൾ പൊലീസിനോട് പറഞ്ഞു. ബാക്കി സ്വർണം പൊലീസ് കണ്ടെടുത്തു.

Advertisement
Advertisement