കിസാൻ സഭ സമരം നാളെ

Thursday 19 January 2023 12:59 AM IST

കോട്ടയം: കിസാൻസഭ റബർബോർഡിലേക്ക് സംഘടിപ്പിക്കുന്ന കർഷക മാർച്ചും ഏകദിന സത്യഗ്രഹ സമരവും 20ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 20ന് രാവിലെ 10ന് പാർട്ടി ജില്ലാ കൗൺസിൽ ഓഫീസിൽ നിന്ന് പ്രകടനമായി കർഷകർ റബർ ബോർഡു പടിക്കലെത്തും. സി.പി.ഐ ദേശീയ എക്സിക്യൂട്ട് അംഗം അഡ്വ. പ്രകാശ് ബാബു, കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ ജെ. വേണുഗോപാലൻ നായർ, സെക്രട്ടറി വി. ചാമുണ്ണി, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ. ശശിധരൻ, ജില്ലാ സെക്രട്ടറി അഡ്വ വി.ബി. ബിനു, പി.കെ. കൃഷ്ണൻ, മാത്യു വർഗ്ഗീസ്, എ.പി. ജയൻ തുടങ്ങിയവർ പ്രസംഗിക്കും.