സ്ത്രീസുരക്ഷാ വിളംബരറാലി 27ന്
Thursday 19 January 2023 12:02 AM IST
കോട്ടയം: വൈക്കം ജനമൈത്രി പൊലീസിന്റെയും ജനമൈത്രി സമിതിയുടെയും ആഭിമുഖ്യത്തിൽ സ്ത്രീസുരക്ഷാ വിളംബരറാലിയും സമ്മേളനവും 27ന് വൈക്കത്ത് നടക്കും. വൈകിട്ട് മൂന്നിന് വൈക്കം ദേവസ്വം പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന സ്ത്രീ സുരക്ഷാ വിളംബര റാലി നാർക്കോട്ടിക് ഡിവൈ.എസ്.പി സി. ജോൺ ഫ്ളാഗ് ഓഫ് ചെയ്യും. വൈകിട്ട് നാലിന് വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടക്കുന്ന സമ്മേളനം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്യും. വൈക്കം എ.എസ്.പി നകുൽ രാജേന്ദ്ര ദേശ്മുഖ് അദ്ധ്യക്ഷത വഹിക്കും. നഗരസഭാ അധ്യക്ഷ രാധികാ ശ്യാം മുഖ്യപ്രഭാഷണം നടത്തും. വൈക്കം സെൽഫ് ഡിഫെൻസ് ട്രെയിനിംഗ് പ്രോഗ്രാം കോ -ഓർഡിനേറ്റർ പി. സോമൻപിള്ള പദ്ധതി വിശദീകരിക്കും.