ചെസ് ഹൗസ് ബോട്ട് 23 മുതൽ

Thursday 19 January 2023 2:03 AM IST
ചെസ്

ആലപ്പുഴ : അന്തർദ്ദേശിയ ടൂറിസം പരിപാടിയായ ചെസ് ഹൗസ് ബോട്ടിന് ആലപ്പുഴയിൽ 23ന് തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഓറിയന്റ് ചെസ് മൂവ്‌സിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ നാൽപതോളം മത്സരാത്ഥികൾ പങ്കെടുക്കും. രാവിലെ 11ന് വേമ്പനാട് കായലിൽ ഹൗസ് ബോട്ടിൽ കളക്ടർ വി.ആർ.കൃഷ്ണ തേജ മത്സരം ഉദ്ഘാടനം ചെയ്യും. 23, 24 തീയതികളിലാണ് ആദ്യ നാല് റൗണ്ട് മത്സരങ്ങൾ. 26ന് കുമരകത്ത് രണ്ട് റൗണ്ട് മത്സരങ്ങൾ നടക്കും . 27ന് ഉച്ചക്ക് 2ന് ബോൾഗാട്ടി പാലസിൽ അന്തർദേശീയ മിന്നൽ ചെസ് മത്സരവും ഉണ്ടാകും. മുൻമന്ത്രി വി.എസ്.സുനിൽകുമാർ സമ്മാനദാനം നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ചീഫ് ഓർഗൈനസർ പ്രൊഫ.എൻ.ആർ.അനിൽകുമാർ, ട്രഷറർ ജോജു മേലയിൽ തരകൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു.

Advertisement
Advertisement