പ്രതിഷേധം കനത്തു, ചണ്ടിപ്പുലി പാടം പൂർവസ്ഥിതിയിലേക്ക്

Thursday 19 January 2023 12:26 AM IST
ബൈ​ക്ക് ​റൈ​സിം​ഗ​ിനായി അ​ര​ണാ​ട്ടു​ക​ര​ ​ച​ണ്ടി​പ്പു​ലി​പ്പാ​ടം​ ​നി​ക​ത്തി​യ​തി​നെ​തി​രെ​ ​ബി.​ജെ.​പി​ ​ന​ട​ത്തി​യ​ ​തണ്ണീ​ർത്ത​ട​ ​സം​ര​ക്ഷ​ണ​ ​മാ​ർ​ച്ച് ​ജി​ല്ലാ​ ​പ്ര​സി​ഡന്റ് കെ.​കെ. അ​നീ​ഷ് ​കു​മാ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

തൃശൂർ: ബൈക്ക് റൈസിംഗിനായി അരണാട്ടുകര ചണ്ടിപ്പുലി പാടത്ത് എക്കർ കണക്കിന് ഭൂമി നികത്തിയ സംഭവത്തിൽ പ്രതിഷേധം കനത്തതോടെ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കിത്തുടങ്ങി. ഡാറ്റബാങ്കിൽ ഉൾപ്പെട്ട ഏട്ടേക്കറോളം പാടമാണ് കഴിഞ്ഞ രണ്ടുവർഷത്തെ ഷോപ്പിംഗ് ഫെസ്റ്റിവലുകളുടെ മറവിൽ സ്വകാര്യവ്യക്തി നികത്തിയത്. ഇതിനെതിരെ വ്യാപകപ്രതിഷേധം ഉയർന്നെങ്കിലും പൂർവസ്ഥിതിയാക്കിയിരുന്നില്ല. ബി.ജെ.പി സമരരംഗത്തേക്ക് ഇറങ്ങിയതോടെയാണ് മണ്ണ് നീക്കം ചെയ്യൽ ആരംഭിച്ചത്.

ചണ്ടിപ്പുലി പാടത്തേക്ക് ബി.ജെ.പി മാർച്ച്

ചണ്ടിപ്പുലി പാടം നികത്തുന്നതിനെതിരെ ബി.ജെ.പി സംഘടിപ്പിച്ച തണ്ണീർത്തട സംരക്ഷണ മാർച്ച് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ഈസ്റ്റ് പ്രസിഡന്റ് വിപിൻകുമാർ എ.എസ് അദ്ധ്യക്ഷനായി. അഡ്വ. കെ.ആർ. ഹരി, സുജയ്‌സേനൻ, എ. ആർ. അജിഘോഷ്, എൻ.ആർ. റോഷൻ, രഘുനാഥ് സി.മേനോൻ, സത്യലക്ഷ്മി സി, ടോണി ചാക്കോള, സുശാന്ത് ഐനിക്കുന്നത്ത്, വിനോദ് പൊള്ളാഞ്ചേരി, എൻ. പ്രസാദ്, രാധിക എൻ.വി, നിജി കെ.ജി.എന്നിവർ പങ്കെടുത്തു.