വനിതാ കമ്മിഷൻ അദാലത്തിൽ 17 പരാതികൾക്ക് പരിഹാരം
Thursday 19 January 2023 12:45 AM IST
തൃശൂർ: വനിതാ കമ്മിഷൻ അദാലത്തിൽ 17 കേസുകൾക്ക് പരിഹാരം. രാമനിലയം ഗസ്റ്റ് ഹൗസ് ഹാളിൽ നടന്ന അദാലത്തിൽ 63 പരാതികൾ പരിഗണിച്ചു. മൂന്ന് പരാതികൾ പൊലീസിന്റെ റിപ്പോർട്ടിനായി കൈമാറി. 43 പരാതികൾ അടുത്ത അദാലത്തിലേയ്ക്ക് മാറ്റി. കുടുംബ പ്രശ്‌നം, വസ്തു തർക്കം തുടങ്ങിയ പരാതികളാണ് കൂടുതൽ പരിഗണിച്ചത്. കമ്മിഷൻ ചെയർപേഴ്‌സൺ പി.സതീദേവി അദ്ധ്യക്ഷയായി. കമ്മിഷൻ ഡയറക്ടർ പി.ബി രാജീവ്, അംഗങ്ങളായ അഡ്വ.ഇന്ദിര രവീന്ദ്രൻ, എലിസബത്ത് മാമൻ, അഡ്വ.സജിത അനിൽ, അഡ്വ.ബിന്ദു രഘുനാഥ്, കൗൺസിലർ മാലാ രമണൻ എന്നിവർ പങ്കെടുത്തു.