തൃക്കൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ ഉത്സവം 26 മുതൽ

Thursday 19 January 2023 12:50 AM IST

തൃശൂർ: തൃക്കൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ തിരുവുത്സവം 26 മുതൽ ഫെബ്രുവരി രണ്ട് വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. 26ന് രാത്രി എട്ടിന് ക്ഷേത്രം തന്ത്രി പടിഞ്ഞാറേടത്ത് മനയിലെ വിഷ്ണു ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റം നടത്തും. ഫെബ്രുവരി രണ്ട് വരെ എല്ലാ ദിവസവും വിവിധ പരിപാടികളുണ്ടാകും. 31ന് രാത്രി എട്ടിന് നടക്കുന്ന വലിയവിളക്ക് എഴുന്നള്ളിപ്പിനോടനുബന്ധിച്ച് പെരുവനം കുട്ടൻമാരാർ നയിക്കുന്ന മേളമുണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭരണ സമിതി സെക്രട്ടറി ടി.എസ്.രമേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു. മദ്ദള കേസരി തൃക്കൂർ രാജന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്‌കാരം ചെർപ്പുളശേരി ശിവന് നൽകും. ആറാട്ട് ദിവസമായ ഫെബ്രുവരി രണ്ടിന് സിദ്ധാർത്ഥ് പട്ടാഭിരാമൻ പുരസ്‌കാരം സമ്മാനിക്കും. തുടർന്ന് ആറാട്ടോടെ തിരുവുത്സവം സമാപിക്കും. പത്രസമ്മേളനത്തിൽ നന്ദൻ പറമ്പത്ത്, ചന്ദ്രൻ ചക്കേടത്ത്, എം.ഉണ്ണിക്കൃഷ്ണൻ, സുരേഷ്‌കുമാർ എന്നിവരും പങ്കെടുത്തു.