അലൂമിനിയം ലേബർ അസോ. എക്സ്​പോ

Thursday 19 January 2023 12:58 AM IST

തൃശൂർ: അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ കലിക്കറ്റ് ട്രേഡ് സെന്ററിൽ സംഘടിപ്പിക്കുന്ന മെഗാ എക്‌സ്‌പോ ഈ മാസം 21ന് രാവിലെ 10.30 ന് മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 3.30ന് സെമിനാർ എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. 22ന് രണ്ടിന് പ്രകടനം നടക്കും. നാലിന് പൊതുസമ്മേളനം മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. ഗുണ നിലവാരമുള്ള ഉൽപന്നങ്ങൾ ലഭ്യമാക്കുക, ഇ.എസ്.ഐ ആനുകൂല്യങ്ങൾ അംഗങ്ങൾക്ക് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്. ഭാരവാഹികളായ ബൈജു ചാലിൽ, സന്തോഷ് മുതുവറ, രാജു കളിയങ്കര, ഗോപി വൈശ്യപ്പാട്ട്, ശ്രീജിത് കാട്ടുങ്കൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.