ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍
Thursday 19 January 2023 12:59 AM IST
തൃശൂർ: ദൂരദർശൻ ഡയറക്ടറും സാഹിത്യകാരനുമായിരുന്ന സി.പി രാജശേഖരന്റെ സ്മരണാർത്ഥം സി.പി.ആർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഫെബ്രുവരി 17ന് നടക്കും. 22 വയസ് വരെയുള്ള വിദ്യാർത്ഥികൾക്കും 50 വയസ് വരെയുള്ളവർക്കും രണ്ട് വിഭാഗങ്ങളിലായി എൻട്രികൾ അയക്കാം. വിദ്യാർത്ഥി വിഭാഗത്തിന് 500 രൂപയും മറ്റ് വിഭാഗത്തിന് 1000 രൂപയുമാണ് എൻട്രിഫീസ്. പരമാവധി ദൈർഘ്യം 10 മിനിട്ട്. തെരഞ്ഞെടുക്കുന്നവ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. സാഹിത്യ അക്കാഡമിയിൽ വൈകിട്ട് മൂന്നിന് സംവിധായകൻ തരുൺമൂർത്തി ഉദ്ഘാടനം നിർവഹിക്കും. അവാർഡ് വിതരണവും നടക്കും. ചലച്ചിത്ര നിർമ്മാതാവ് സന്ദീപ് സേനൻ വിശിഷ്ടാതിഥിയാകും. വിവരങ്ങൾക്ക്: 9873608827. ഫൗണ്ടേഷൻ രക്ഷാധികാരി ഇ.പി ശൈലജ, പ്രസിഡന്റ് വി.പി ജോൺസ്, പി.എം.എം ഷെരീഫ്, രാജ്കീർത്തി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.