വാർഷിക പൊതുയോഗവും കുടുംബ സംഗമവും
Thursday 19 January 2023 1:58 AM IST
ശ്രീകാര്യം: ഞാണ്ടൂർക്കോണം സൗഹൃദ വെൽഫെയർ അസോസിയേഷന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും അസോസിയേഷൻ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്നു. റോട്ടറി ക്ലബ് ഒഫ് ട്രിവാൻഡ്രം സബർബൻ പ്രസിഡന്റ് റോട്ടേറിയൻ അജിത് ബാബു ഉദ്ഘാടനം ചെയ്തു. പച്ചക്കറിക്കിറ്റുകളുടെ വിതരണം അജി ആമ്പാടി നിർവഹിച്ചു.സെക്രട്ടറി സുരേഷ് കുമാർ,ട്രഷറർ ചെറിയാൻ ജോൺ, പുലിപ്പാറ ബിജു,കരിയം വിജയകുമാർ,പത്മജ ഗ്ലാഡിസ്,ഗിരിജ റോളൻസ്,വത്സല ടീച്ചർ, അഡ്വ.രജ്ഞിനി,ഗ്രീഷ്മ,അനിൽകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായ റോളൻസ്, വിക്രമൻപിള്ള, രാജലക്ഷ്മി, പ്രീത,സുധ,രാജേന്ദ്രൻ നായർ,മനോജ്,നിഷാദ് അസിസ്,അഖിൽ രാജ്, ജോൺ സെബാസ്റ്റ്യൻ, സുന്ദരേശൻ നായർ എന്നിവർ നേതൃത്വം നൽകി.