മോഷണം : നാല് പേരുടെ കൈ വെട്ടി താലിബാൻ
Thursday 19 January 2023 5:17 AM IST
കാബൂൾ : അഫ്ഗാനിസ്ഥാനിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ട നാല് പേരുടെ കൈ പൊതുജന മദ്ധ്യത്തിൽ വെട്ടിമാറ്റി താലിബാന്റെ ഭീകരത. ചൊവ്വാഴ്ച കാണ്ഡഹാറിലെ അഹമ്മദ് ഷാഹി ഫുട്‌ബോൾ സ്റ്റേഡിയത്തിൽ വച്ചാണ് സുപ്രീം കോടതി വിധി പ്രകാരം ശിക്ഷ നടപ്പാക്കിയത്. മോഷണം, പ്രകൃതിവിരുദ്ധ ലൈംഗികത തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ഒമ്പത് പേരെയാണ് സ്റ്റേഡിയത്തിലെത്തിച്ചത്. ഇവർക്ക് 35 - 39 തവണ ചാട്ടയടിയും നൽകി. അതേ സമയം, താലിബാന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. നടപടി ഐക്യരാഷ്ട്ര സംഘടന ( യു.എൻ ) അപലപിച്ചു. 2022 നവംബർ 18 മുതൽ അഫ്ഗാനിൽ സ്ത്രീകളടക്കം 100 ലേറെ പേർ ചാട്ടയടിക്ക് വിധേയമാക്കപ്പെട്ടെന്നാണ് റിപ്പോർട്ട്.