സ്‌പെക്ട്രം ജോബ് ഫെയർ ഇന്ന്
Friday 20 January 2023 12:17 AM IST
തൃശൂർ: ഐ.ടി.ഐ പാസായ ഉദ്യോഗാർത്ഥികൾക്കായി 'സ്‌പെക്ട്രം - 2023' തൊഴിൽമേള ഇന്ന് രാവിലെ 10.30ന് ചാലക്കുടി ഗവ. ഐ.ടി.ഐയിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ സർക്കാർ/എസ്.സി.ഡി.ഡി/സ്വകാര്യ ഐ.ടി.ഐയുകളിൽ നിന്ന് പാസായ തൊഴിൽരഹിതർക്കായി കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ കമ്പനികളിലാണ് അവസരം ഒരുങ്ങുന്നത്.
ചാലക്കുടി മുനിസിപ്പാലിറ്റി ചെയർമാൻ എബി ജോർജ് അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മുഖ്യതിഥിയാകും. വ്യവസായ വകുപ്പിലെ ഇൻസ്‌പെക്ടർ ഒഫ് ട്രെയിനിംഗ് പി. സനൽകുമാർ, ജോയിന്റ് ഡയറക്ടർ ഓഫ് ട്രെയിനിംഗ് സ്റ്റാറി പോൾ, കൗൺസിലർ ബിന്ദു ശശികുമാർ എന്നിവർ പങ്കെടുക്കും.