ഗാന്ധി നെഹ്‌റു കൾച്ചറൽ ആൻഡ് റിസർച്ച് ലൈബ്രറി ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും

Friday 20 January 2023 12:38 AM IST

തൃശൂർ: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ കീഴിലുള്ള ഗാന്ധി നെഹ്രു കൾച്ചറൽ ആൻഡ് റിസർച്ച് ലൈബ്രറിയുടെ ഉദ്ഘാടനം പ്രശസ്ത ചെറുകഥാകൃത്ത് ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ പത്തിന് കെ. കരുണാകരൻ സപ്തതി മന്ദിരത്തിൽ സാഹിത്യകാരന്മാരും പ്രമുഖ കോൺഗ്രസ് നേതാക്കളും പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അറിയിച്ചു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി അത്യാധുനിക സൗകര്യങ്ങളോടെ വലിയ റഫറൻസ് ലൈബ്രറിക്കാണ് തുടക്കം കുറിക്കുന്നത്. ഗവേഷണ വിദ്യാർത്ഥികൾക്കും ചരിത്രാന്വേഷകർക്കും മറ്റു വായനക്കാർക്കും ഉപയുക്തമാകുന്ന രീതിയിലാണ് ഗാന്ധി നെഹ്രു കൾച്ചറൽ ആൻഡ് റിസർച്ച് ലൈബ്രറി സജ്ജീകരിച്ചിട്ടുള്ളത്. ചരിത്രം, സാഹിത്യം, സാംസ്‌കാരികം, രാഷ്ട്രീയം, കൃഷി, ആരോഗ്യം തുടങ്ങിയ മുഴുവൻ മേഖലകളെയും കോർത്തിണക്കിക്കൊണ്ടുള്ള അമൂല്യഗ്രന്ഥശേഖരം ഈ ലൈബ്രറിയിൽ ഉണ്ടാകും.