നവോദയ വിദ്യാലയ ആറാം ക്ലാസ് പ്രവേശനം

Friday 20 January 2023 12:02 AM IST

തൃശൂർ: ജവഹർ നവോദയ വിദ്യാലയത്തിലേക്ക് 2023 - 24 അദ്ധ്യയന വർഷത്തേക്കുള്ള ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് ജില്ലയിലെ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിലെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ജനുവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം. ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയങ്ങളിലെ കുട്ടികൾക്ക് 75% സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുമ്പോൾ സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം ഗ്രാമമാണോ നഗരമാണോ എന്നത് പ്രധാനദ്ധ്യാപകനും രക്ഷിതാക്കളും ഉറപ്പുവരുത്തണം. സ്‌കൂൾ അധികൃതർ സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള അപേക്ഷ https://navodaya.gov.in/nvs/en/Home1 എന്ന വെബ്‌സൈറ്റ് വഴിയോ നവോദയ വിദ്യാലയ മായന്നൂരിലെ അഡ്മിഷൻ ഹെൽപ് ഡെസ്‌ക് വഴിയോ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ഡെസ്‌ക് നമ്പർ: 04884 286260, 9446951361, 8848365457, 8921656245, 9496968308.