മണിച്ചെപ്പ് തുറന്നപ്പോൾ

Friday 20 January 2023 12:13 AM IST

മലയാളത്തിന്റെ പ്രിയ സംവിധായകനും നടനുമായ ബാലചന്ദ്രമേനോനും ലാളിത്യത്താലും ഗൃഹാതുരത്വവുമുള്ള കഥാപാത്രങ്ങളാലും ഹിറ്റ് നായികയായി തിളങ്ങിയ കാർത്തികയും ഒന്നിച്ചുള്ള ചിത്രം ശ്രദ്ധേയമാകുന്നു. ബാലചന്ദ്രമേനോനാണ് കാർത്തിക എന്ന നായികയെ വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. കാർത്തിക, ഭർത്താവ് ഡോ. സുനിൽ, മകൻ ഡോ. വിഷ്ണു, ഭാര്യ പൂജ, മകൾ ശിവാലിക എന്നിവരാണ് ചിത്രത്തിൽ. ശിവാലികയുടെ ചോറൂണ് കഴിഞ്ഞുള്ള ആഘോഷം തിരുവനന്തപുരത്ത് ഗോൾഫ് ക്ളബിൽ നടന്നപ്പോൾ അപ്രതീക്ഷിതമായി ബാലചന്ദ്രമേനോനും കാർത്തികയും കണ്ടുമുട്ടുകയായിരുന്നു.