ശകുന്തളയായി പാട്ടിൽ സാമന്ത

Friday 20 January 2023 12:30 AM IST

സാമന്തയുടെ തെലുങ്ക് ചിത്രം ശാകുന്തളത്തിലെ ലിറിക് വീഡിയോ പുറത്തിറങ്ങി. ശകുന്തളയുടെ കഥപറയുന്ന ​ഗാനം ആലപിച്ചത് രമ്യ ബെഹറ ആണ്. മണി ശർമ്മ സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയത് ചൈതന്യ പ്രസാദും. ശകുന്തളയായി പാട്ടിൽ സാമന്ത നിറയുന്നു. മലയാളത്തിന്റെ യുവ താരം ദേവ് മോഹൻ ആണ് ദുഷ്യന്തൻ. ഗുണശേഖർ സംവിധാനം ചെയ്യുന്ന ശാകുന്തളം ത്രിമാന ചിത്രമായി ഫെബ്രുവരി 17ന് തിയേറ്ററുകളിൽ എത്തും.മലയാളം, കന്നഡ, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലും എത്തുന്ന ചിത്രത്തിൽ അല്ലു അർജുന്റെ മകൾ അല്ലു അർ ഹ ആണ് ശ്രദ്ധേയ താരം. സച്ചിൻ ഖേഡേക്കർ, കബീർ ബേദി, ഡോ. എം മോഹൻ ബാബു, പ്രകാശ് രാജ്, മധുബാല, ഗൗതമി, അദിതി ബാലൻ, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ഗുണ ടീം വർക്സിന്റെ ബാനറിൽ നീലിമ ഗുണ നിർമിച്ച ചിത്രം അവതരിപ്പിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽരാജുവാണ്. വിജയ് നായകനായി എത്തിയ വാരിസിന്റെ നിർമ്മാതാവാണ് ദിൽ രാജു. പി. ആർ. ഒ ശബരി. .