പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്

Friday 20 January 2023 12:00 AM IST

തൃശൂർ: വനഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒരു താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബോട്ടണി/പ്ലാന്റ് സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദം. അഭികാമ്യം: ടാക്‌സോണമി, പ്ലാന്റ് ഐടെന്റിഫിക്കേഷൻ, ഡാറ്റ പ്രോസസിംഗ് എന്നിവയിൽ പ്രവൃത്തി പരിചയം. 36 വയസ് കവിയരുത്. പട്ടികജാതി, വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും വയസിളവുണ്ട്. ഒരു വർഷം കാലാവധി. താത്പര്യമുള്ളവർ 25ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം വനഗവേഷണ സ്ഥാപനത്തിന്റെ പീച്ചി ഓഫീസിൽ ഇന്റർവ്യൂവിൽ പങ്കെടുക്കണം.