സ്റ്റേറ്റ് ചിൽഡ്രൻസ് ഫെസ്റ്റ് must

Friday 20 January 2023 5:04 AM IST

തിരുവനന്തപുരം:ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികളുടെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കാൻ നടത്തുന്ന സ്റ്റേറ്ര് ചിൽഡ്രൻസ് ഫെസ്റ്റ്(വർണച്ചിറകുകൾ), 20,21,22 തീയതികളിൽ വഴുതക്കാട് ഗവ: വിമെൻസ് കോളേജിൽ സംഘടിപ്പിക്കും.ഫെസ്റ്റിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനാകും. ശശി തരൂർ എം.പി,മേയർ ആര്യ രാജേന്ദ്രൻ മുതലായവർ പങ്കെടുക്കും. ഫെസ്റ്റിന്റെ സമാപനം 22ന് വൈകിട്ട് 5ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.ഫെസ്റ്റിനോടനുബന്ധിച്ച് മാജിക്ക് ഷോ, മ്യൂസിക്ക് ഷോ, ഫ്ലാഷ് മോബ്, കരകൗശല വസ്തുക്കളുടെ നിർമ്മാണം, എയറോബിക്സ് മുതലായവ സജ്ജീകരിച്ചിട്ടുണ്ട്. 22 ഇനങ്ങളിലായി 1500ൽ അധികം കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കും.