ആർ.എസ്.പി ജില്ലാ കമ്മിറ്റിയുടെ വാഹന പ്രചാരണ ജാഥ
Friday 20 January 2023 3:04 AM IST
തിരുവനന്തപുരം: 'തകരുന്ന കേരളം തഴയ്‌ക്കുന്ന ഭരണ വർഗം" എന്ന മുദ്രാവാക്യമുയർത്തി ആർ.എസ്.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നു മുതൽ ഞായറാഴ്ച വരെ ജില്ലാ വാഹന പ്രചാരണ ജാഥ നടക്കും. ഇന്ന് കല്ലറയിൽ നിന്നാരംഭിക്കുന്ന ജാഥ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ ക്യാപ്ടനായ ജാഥ 22ന് വിഴിഞ്ഞത്ത് സമാപിക്കും. സമാപന യോഗം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. യോഗങ്ങളിൽ ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ഷിബു ബേബിജോൺ, ബാബു ദിവാകരൻ ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ നേതാക്കളും വർഗ ബഹുജന സംഘടനാ നേതാക്കളും പങ്കെടുക്കും.