എൻ.എച്ച് എം. ഓഫീസിലേക്ക് മാർച്ച് നടത്തി
Thursday 19 January 2023 9:53 PM IST
കാഞ്ഞങ്ങാട്: ആശ വർക്കർമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, പ്രതിദിന വേതനം 700 രൂപ യാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആശ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിഎൻ.എച്ച് എം. ഓഫീസിലേക്ക് മാർച്ചും തുടർന്ന് ധർണ്ണയും നടത്തി.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ജി. ദേവ് മുഖ്യ പ്രഭാഷണം നടത്തി . ആശ വർക്കേഴ്സ് ജില്ലാ പ്രസിഡന്റ് സിന്ധു ബാബു കാട്ടുകുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി യു സി സംസ്ഥാന സെക്രട്ടറി ടി.എ.റെജി വയനാട്, സി.രേഖ, വൈസ് പ്രസിഡണ്ട് ആശ വർക്കേഴ്സ് യൂണിയൻ, ലത സതീശൻ വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് , പി.വി.ബാലകൃഷ്ണൻ , തോമസ് സെബാസ്റ്റിയൻ, ടി.വി.കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.ജി.പ്രസന്നകുമാരി സ്വാഗതവും, ജോ.സെക്രട്ടറി സിന്ധു വലിപറമ്പ നന്ദിയും പറഞ്ഞു.