ചുണ്ട ജി.വി.എച്ച്.എസ്.സ്കൂൾ മൈതാനം നവീകരണത്തിന് 3 കോടി
Thursday 19 January 2023 10:03 PM IST
പയ്യന്നൂർ :ചുണ്ട ഗവ:വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനം നവീകരിക്കുന്നതിനായി കായിക വകുപ്പിൽ നിന്നും 3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.ഐ.മധുസൂദനൻ എം.എൽ.എ അറിയിച്ചു.ചെറുപുഴ ഗ്രാമ പഞ്ചായത്തിൽ പെടുന്ന സ്‌കൂൾ മൈതാനത്തിൽ ഫുട്‌ബാൾ കോർട്ട് ,ഗ്യാലറി ,ഫെൻസിംഗ് , ടോയ്‌ലറ്റ് ബ്ലോക്ക് ,ലോംഗ് ജംപ് പരിശീലന സ്ഥലം ,വോളിബോൾ കോർട്ട് ,ചുറ്റുമതിൽ ,സംരക്ഷണ ഭിത്തി എന്നിവയാണ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.മലയോര മേഖലയിലെ കായിക വികസനത്തിന് മുതൽ കൂട്ടാവുന്ന പദ്ധതി സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവൃത്തി പെട്ടെന്ന് തുടങ്ങണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം.എൽ.എ. നിർദ്ദേശം നൽകി .