കർഷക കൂട്ടായ്മ

Thursday 19 January 2023 10:13 PM IST

ചെറുപുഴ: തിരുമേനി ഫാർമേഴ്സ് ക്ലബ്, കണ്ണൂർ കൃഷി വിജ്ഞാൻ കേന്ദ്ര എന്നിവയുടെ നേതൃത്വത്തിൽ കർഷക കൂട്ടായ്മ സംഘടിപ്പിച്ചു. തിരുമേനി വ്യാപാര ഭവനിൽ നടന്ന കൂട്ടായ്മ പഞ്ചായത്ത് അംഗം കെ.എഫ്.അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് അബ്രഹാം തുണ്ടത്തിൽ അധ്യക്ഷത വഹിച്ചു.വിവിധ വായ്പ പദ്ധതികളെ കുറിച്ച് എസ്ബിഐ കാഞ്ഞങ്ങാട് റീജണൽ ചീഫ് മാനേജർ കെ.ബൈജു വിശദീകരിച്ചു. പഞ്ചായത്തംഗങ്ങളായ കെ.ഡി.പ്രവീൺ, കെ.പി.സുനിത, കൃഷി ഓഫീസർ വി.വി.ജിതിൻ, ആൻറണി ഇടയത്ത് എന്നിവർ പ്രസംഗിച്ചു. കൃഷി വിജ്ഞാൻ കേന്ദ്ര ഡയറക്ടർ ഡോ.ജയരാജ് ക്ലാസെടുത്തു.