ബിനി സംരക്ഷണ മനുഷ്യച്ചങ്ങല തീർത്ത് കോൺഗ്രസ്

Friday 20 January 2023 12:17 AM IST

തൃശൂർ: ബിനി ടൂറിസ്റ്റ് ഹോം അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ബിനി സംരക്ഷണ മനുഷ്യച്ചങ്ങല സൃഷ്ടിച്ച് പ്രതിഷേധ സമരം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാനും മുൻ എം.എൽ.എയുമായ എം.പി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു.

കൗൺസിലിന്റെ അനുമതിയില്ലാതെ അഖിലേന്ത്യ കിസാൻ സഭയുടെ സ്വാഗതസംഘം ഓഫീസായി ഒരു മാസക്കാലമായി ബിനി ടൂറിസ്റ്റ് ഹോമിലെ റൂമുകളും റിസപ്ഷൻ കൗണ്ടറുകളും, വൈദ്യുതിയും, വെള്ളവും അടക്കം ഉപയോഗിച്ചത് എങ്ങനെയാണെന്ന് സി.പി.എം നേതൃത്വം മറുപടി പറയണമെന്ന് എം.പി. വിൻസെന്റ് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയേൽ, ബ്ലോക്ക് പ്രസിഡന്റ് കെ. ഗിരീഷ് കുമാർ, ഉപനേതാവ് ഇ.വി. സുനിൽരാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലാലി ജയിംസ്, കൗൺസിലർമാരായ കെ. രാമനാഥൻ, മുകേഷ് കുളപറമ്പിൽ, ശ്രീലാൽ ശ്രീധർ, എബി വർഗീസ്, എ.കെ. സുരേഷ്, വിനേഷ് തയ്യിൽ, ആൻസി ജേക്കബ്, ശ്യാമള മുരളിധരൻ, ലീലാ വർഗീസ്, സിന്ധു ആന്റോ, നിമ്മിറപ്പായി, രന്യ ബൈജു, സനോജ് പോൾ, റെജി ജോയ്, മേഫിഡെൽസൻ, സുനിത വിനു, മേഴ്‌സി അജി എന്നിവർ പങ്കെടുത്തു.

ഒരു മാസക്കാലമായി ബിനി ടൂറിസ്റ്റ് ഹോം പൊളിച്ചു മാറ്റുകയും അവിടെയുള്ള സാധനങ്ങൾ കടത്തിക്കൊണ്ടുപോവുകയും ചെയ്തിട്ടും നിരന്തരം വാർത്തകൾ വന്നിട്ടും മേയറും സി.പി.എം നേതൃത്വവും അറിഞ്ഞില്ലായെന്ന് പറയുന്നത് അഴിമതിയുടെ പങ്കുപറ്റിയതുകൊണ്ടാണ്.

- എം.പി. വിൻസെന്റ്

ബി​നി​ ​ടൂ​റി​സ്റ്റ് ​ഹോം​ ​ഇ​ടി​ച്ച് ​നി​ര​ത്തി​യ​തി​നെ​തി​രെ​ ​ബി.​ജെ.​പി​ ​പ​രാ​തി​ ​ന​ൽ​കി

തൃ​ശൂ​ർ​:​ ​ടെ​ൻ​ഡ​റി​ന്റെ​ ​മ​റ​വി​ൽ​ ​കോ​ർ​പ​റേ​ഷ​ന്റെ​ ​അ​ധീ​ന​ത​യി​ലു​ള്ള​ ​ബി​നി​ ​ടൂ​റി​സ്റ്റ് ​ഹോം​ ​ക​രാ​റു​കാ​ര​ൻ​ ​ഇ​ടി​ച്ച് ​നി​ര​ത്തി​യ​തി​നെ​തി​രെ​ ​ബി.​ജെ.​പി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​കെ.​കെ.​ ​അ​നീ​ഷ്‌​കു​മാ​ർ​ ​തൃ​ശൂ​ർ​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ക്കും,​ ​ഈ​സ്റ്റ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ക്കും​ ​പ​രാ​തി​ ​ന​ൽ​കി.​ ​കൗ​ൺ​സി​ൽ​ ​അ​നു​മ​തി​യോ​ ​ക​രാ​റോ​ ​ഇ​ല്ലാ​തെ​ ​സെ​ക്ഷ​ൻ​ ​ക്ല​ർ​ക്കി​ൽ​ ​നി​ന്നും​ ​താ​ക്കോ​ൽ​ ​കൈ​ക്ക​ലാ​ക്കി​ ​കോ​ർ​പ​റേ​ഷ​ൻ​ ​സെ​ക്ര​ട്ട​റി​ ​ക​രാ​റു​കാ​ര​ന് ​ന​ൽ​കു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ക​രാ​റു​കാ​ര​ൻ​ ​കെ​ട്ടി​ടം​ ​ഇ​ടി​ച്ച് ​നി​ര​ത്തു​ക​യും​ ​വി​ല​പ്പെ​ട്ട​ ​വ​സ്തു​ക്ക​ൾ​ ​ക​ട​ത്തി​ക്കൊ​ണ്ട് ​പോ​കു​ക​യു​മാ​യി​രു​ന്നു.​ ​ഇ​തു​മൂ​ലം​ ​കോ​ർ​പ​റേ​ഷ​ന് ​ല​ക്ഷ​ങ്ങ​ളു​ടെ​ ​ന​ഷ്ടം​ ​ഉ​ണ്ടാ​യി​ട്ടു​ണ്ട്.​ ​പൊ​തു​മു​ത​ൽ​ ​ന​ശി​പ്പി​ച്ച​തി​നും​ ​വി​ല​പ്പെ​ട്ട​ ​വ​സ്തു​ക്ക​ൾ​ ​ക​ള​വ് ​ചെ​യ്ത് ​കൊ​ണ്ടു​പോ​യ​തി​നും​ ​കേ​സ് ​എ​ടു​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ​പ​രാ​തി​ ​സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.​ ​കോ​ർ​പ​റേ​ഷ​ൻ​ ​സെ​ക്ര​ട്ട​റി​ ​രാ​കേ​ഷി​നെ​യും​ ​ക​രാ​റു​കാ​ര​ൻ​ ​ജെ​നീ​ഷി​നേ​യും​ ​പ്ര​തി​യാ​ക്കി​യാ​ണ് ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടു​ള്ള​ത്.