കാർമൽ അലുമ്നി വാർഷികം

Friday 20 January 2023 1:13 AM IST
കാർമൽ

ആലപ്പുഴ: കാർമൽ അലുമ്നി അസോസിയേഷൻ 34-ാം വാർഷികവും ഗിൽബർട്ട് മെമ്മോറിയൽ അവാർഡ് വിതരണവും 22ന് നടക്കുമെന്ന് ഭാവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് കോളേജ് അങ്കണത്തിൽ ചേരുന്ന സമ്മേളനം കോളേജ് ചെയർമാൻ ഫാ. മാത്യു ആറേക്കളം ഉദ്ഘാടനം ചെയ്യും. ഒന്നാം റാങ്ക് ജേതാവ് എം.ആനന്ദിന് ഫാ. ഗിൽബർട്ട് മെമ്മോറിയൽ സ്വർണമെഡൽ മലേഷ്യയിലെ വീനസ് ഗ്രൂപ്പ് ഒഫ് കമ്പനിഎം.ഡി ജി.സുനിൽകുമാർ സമ്മാനിക്കും. പ്രിൻസിപ്പൽ ഫാ. ജെയിംസ് ദേവസ്യ റാങ്ക് ജേതാക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യും. പ്രസിഡന്റ് സി.ശശിധരക്കുറുപ്പ്, സെക്രട്ടറി ജെഫിൻ ചാക്കോ, ജോയിന്റ് സെക്രട്ടറി ടോം ജോസഫ്, എക്സിക്യൂട്ടീവ് അംഗം സി.വി.ഗോപാലകൃഷ്ണപ്പണിക്കർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.