വിവാഹപൂർവ കൗൺസിലിംഗ്
Friday 20 January 2023 1:15 AM IST
ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയന്റെയും എറണാകുളം മുക്തിഭവൻ കൗൺസിലിംഗ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ വിവാഹപൂർവ്വ കൗൺസിലിംഗ് ക്ലാസ് 21, 22 തീയതികളിൽ യൂണിയൻ ബിൽഡിംഗ് ഹാളിൽ നടക്കും. 21 ന് രാവിലെ 10ന് ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയൻ ക്ളാസ് ഉദ്ഘാടനം ചെയ്യും.വനിതാസംഘം ചെങ്ങന്നൂർ യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീകുമാരി സ്വാഗതം പറയും. 22 ന് വൈകിട്ട് 4.30 ന് യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരൻ സർട്ടിഫിക്കറ്റ് വിതരണം നടത്തും.