അരുൺ തഥാഗതിന് അഴീക്കോട് പുരസ്കാരം
Friday 20 January 2023 1:16 AM IST
ആലപ്പുഴ: ഡോ.സുകുമാർ അഴീക്കോട് വിചാരവേവദി ഏർപ്പെടുത്തിയ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള അഴീക്കോട് സ്മാരക അവാർഡിന് എറണാകുളം സ്വദേശി അരുൺ തഥാഗതിനെ തിരഞ്ഞെടുത്തു. 1,1111 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന അവാർഡ് അഴീക്കോടിന്റെ ചരമവാർഷിക ദിനമായ 24ന് വൈകിട്ട് 4ന് തോട്ടപ്പള്ളിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കും. ബാലചന്ദ്രൻ വടക്കേടത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും. വിചാരവേവദി പ്രസിഡന്റ് തോട്ടപ്പള്ളി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. വിചാരവേവദി സെക്രട്ടറി എസ്.സുരേഷ്‌കുമാർ, ട്രഷറർ ഡി.രഘു, എക്സിക്യൂട്ടീവ് അംഗം കെ.രവികുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.