സ്വീകരണം നൽകി
Friday 20 January 2023 1:28 AM IST
അമ്പലപ്പുഴ : ഭിന്നശേഷിക്കാരുടെയും അനാഥരുടെയും ക്ഷേമത്തിനായി തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന "ദർശന സർവ്വീസ് സൊസൈറ്റി " മുച്ചക്ര വാഹന ഉപഭോക്താക്കളെ ഉൾക്കൊള്ളിച്ച് നടത്തുന്ന ഭിന്നശേഷി ജനമുന്നേറ്റ യാത്രക്ക് പുന്നപ്രയിൽ സ്വീകരണം നൽകി. എ.ഡബ്ല്യു.യു.സി.ഒ.എസ് ഹോണറബിൾ സെക്രട്ടറി അജിത് കൃപയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ദർശനയുടെ ചെയർമാൻ ഫാ.സോളമൻ കടമ്പാട്ട് പറമ്പിൽ, യാത്രാ ക്യാപ്ടൻ എ.ഡി.വിനോദ് എന്നിവരെ ജെറോം പാതിരപ്പള്ളി, ജോസഫ് എഫ്.കലവൂർ എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. എ.ആർ.ജാഫർ ,സെയ്തൂട്ടി, രാജേഷ് പുന്നപ്ര, ഭാഗ്യശ്രീ, തുടങ്ങിയവർ പങ്കെടുത്തു.