നേത്രാരോഗ്യ ക്യാമ്പ്

Friday 20 January 2023 1:29 AM IST
റോട്ടറി ക്ലബ് ഓഫ് ആലപ്പി ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച നേത്രാരോഗ്യ ക്യാമ്പ് പുന്നപ്ര എം. ഇ. എസ് സ്‌കൂൾ ഹെഡ് മിസ്ട്രസ് എ. എൽ. ഹസീന ഉദ്ഘാടനം ചെയ്യുന്നു.

അമ്പലപ്പുഴ : റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കുള്ള അമൃതം പദ്ധതിയുടെ ഭാഗമായി നേത്രാരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു. പുന്നപ്ര എം.ഇ.എസ് സ്കൂളിൽ നടന്ന ക്യാമ്പ് പ്രിൻസിപ്പൽ എ.എൽ.ഹസീന ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കേണൽ സി.വിജയകുമാർ അദ്ധ്യക്ഷനായി . ക്ലബ് സെക്രട്ടറി സുവി വിദ്യാധരൻ, അഡ്വ. പ്രദീപ് കൂട്ടാല, ജോമോൻ കണ്ണാട്ടുമഠം, എം. ഇ.എസ് സെക്രട്ടറി ഹസൻ പൈങ്ങാമഠം, പി.ടി.എ പ്രസിഡന്റ് അൻവർ എന്നിവർ സംസാരിച്ചു.