സെറാമിക് ആൻഡ് ഷുഗർ ഫ്ലവർ പ്രദർശനം
Thursday 19 January 2023 11:31 PM IST
തിരുവനന്തപുരം: മുപ്പതിലേറെ വർഷമായി സെറാമിക് ആൻഡ് ഷുഗർ ഫ്ലവർ നിർമ്മാണരംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകിയ പദ്‌മ രഞ്ജിത്ത് സംഘടിപ്പിക്കുന്ന പ്രദർശനം 21ന് കവടിയാർ വിമെൻസ് ക്ലബിൽ സംഘടിപ്പിക്കും. 2003ൽ ദുബായ് ഷോപ്പിംഗ് ഫെസ്‌റ്റിവലിലെ ട്രേഡ് സെന്ററിൽ നടത്തിയ പ്രദർശനത്തിന് ശേഷം പദ്‌മ സംഘടിപ്പിക്കുന്ന പ്രദർശനമാണിത്.അശ്വതി തിരുനാൾ ഗൗരിലക്ഷ്‌മി ബായിയാണ് പ്രദർശനം ഉദ്ഘാടനം ചെയ്യുന്നത്. നളിനി വിജയരാഘവൻ മുഖ്യാതിഥിയാകും.രാവിലെ 10.30 മുതൽ രാത്രി 8 വരെയാകും പൊതുജനങ്ങൾക്ക് പ്രവേശനം. ഇതിനോടകം നിരവധി പേർക്ക് സെറാമിക് ആന്റ് ഷുഗർ ഫ്ലവർ നിർമ്മാണത്തിലും കേക്ക് ഡെക്കറേഷനിലും പദ്മ രഞ്ജിത്ത് ക്ലാസുകൾ നയിച്ചിട്ടുണ്ട്.പ്രദർശനത്തിന്റെ ഭാഗമായും ക്ലാസുകൾ സംഘടിപ്പിക്കും.ഫോൺ: 9447676767.