​സ്‌കൂ​ൾ​ ​കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം​ ​

Thursday 19 January 2023 11:32 PM IST

കോ​വ​ളം​:​ ​രാ​ഷ്ട്രം​ ​നി​ർ​മ്മി​ക്ക​പ്പെ​ടു​ന്ന​ത് ​ക്ലാ​സ് ​മു​റി​ക​ളി​ലാ​ണെ​ന്നും​ ​ന​മ്മു​ടെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ന​ന്നാ​യി​ ​വാ​യി​ക്കാ​നും​ ​ചി​ന്തി​ക്കാ​നും​ ​ത​യ്യാ​റാ​യ​തു​കൊ​ണ്ടാ​ണ് ​സം​സ്ഥാ​നം​ ​ആ​രോ​ഗ്യ​രം​ഗ​ത്ത് ​ഒ​ന്നാ​മ​തെ​ത്തി​യ​തെ​ന്നും​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് പറഞ്ഞു. ​വെ​ങ്ങാ​നൂ​ർ​ ​വി.​പി.​എ​സ് ​മ​ല​ങ്ക​ര​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌കൂ​ൾ​ ​വാ​ർ​ഷി​ക​വും​ ​പു​തു​താ​യി​ ​നി​ർ​മ്മി​ച്ച​ ​സ്‌കൂ​ൾ​ ​കെ​ട്ടി​ട​വും​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്‌ത് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.​ ​സ്‌കൂ​ൾ​ ​മാ​നേ​ജ​ർ​ ​തോ​മ​സ് ​മാ​ർ​ ​യൗ​സേ​ബ​യോ​സ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ച​ ​ച​ട​ങ്ങി​ൽ​ ​എം.​വി​ൻ​സെ​ന്റ് ​എം.​എ​ൽ.​എ,​ഫാ.​തോ​മ​സ് ​വ​ട്ട​പ​റ​മ്പി​ൽ,​പി.​ടി.​എ​ ​പ്ര​സി​ഡ​ന്റ് ​ജ​യ​കു​മാ​ർ,​സ്‌കൂ​ൾ​ ​പ്രി​ൻ​സി​പ്പ​ൽ​ ​വി​ൻ​സ​ന്റ്.​പി,​ ഹെ​ഡ്മി​സ്ട്ര​സ് ​ബി​ന്ദു.​എം.​ആ​ർ,​ സ്റ്റാ​ഫ് ​സെ​ക്ര​ട്ട​റി​ ​ജ​യി​സ​ൺ,​ ബെ​ർ​ലി​ൻ​ ​സ്‌​റ്റീ​ഫ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.