നിഷിന്റെ ഓൺലൈൻ സെമിനാർ
Thursday 19 January 2023 11:37 PM IST
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പീച്ച് ആൻഡ് ഹിയറിംഗും (നിഷ്), സംസ്ഥാന സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിമാസ നിഡാസ് (നിഷ് ഓൺലൈൻ ഇന്ററാക്ടീവ് ഡിസെബിലിറ്റി അവയർനസ് സെമിനാർ) വെബിനാറിന്റെ ഭാഗമായി 21ന് 'നട്ടെലിനുണ്ടാകുന്ന തകരാറുകൾ (സ്‌പൈനൽ ഡെഫോർമിറ്റി): നമ്മൾ അറിയേണ്ടത്" എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടത്തും. ഗൂഗിൾ മീറ്റിംഗിലൂടെയും യൂ ട്യൂബിലൂടെയും രാവിലെ 10.30 മുതൽ 11.30 വരെ നടക്കുന്ന വെബിനാറിന് നേതൃത്വം നൽകുന്നത് കൊച്ചി അമൃത ആശുപത്രിയിലെ സ്‌പൈൻ ഡിവിഷൻ ഒഫ് ഓർത്തോപീഡിക്സ് കൺസൾട്ടന്റ് ഡോ. ജിം.എഫ്. വെള്ളറയാണ്. സെമിനാർ ലിങ്കിനും മറ്റു വിവരങ്ങൾക്കുമായി http://nidas.nish.ac.in/be-a-participantൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447082355, 0471-2944675. വെബ്സൈറ്റ്: http://nidas.nish.ac.in/.